Jaada Lyrics - Aavesham | Sreenath Bhasi | Sushin Shyam
കുലീനരേ
ഉദാത്തരേ
ഉറ്റ തോഴരേ
ശുദ്ധ മർത്യരേ
താഴെ വീണ കണ്ടു പല്ലിളിച്ച കൂട്ടരേ
ഏറ്റ തോൽവി കണ്ടു നോക്കി നിന്ന മൂക്കരേ
പെറ്റ മാനഹാനി ആസ്വദിച്ച നീചരേ
തീർന്നു പോകുമെന്ന് മുൻവിധിച്ച മൂഢരേ
ശക്തിയുള്ളവന്റെ കുടപിടിക്കും അൽപ്പരേ
കണ്ണുനീരിനുപ്പ് കയ്യിലിട്ട സ്വാർത്ഥരേ
മങ്ങി മാഞ്ഞു ഭൂതകാലം
ഇന്നിവന്റെ ഊഴം
കൺതുറന്നു കൺനിറച്ചു കാണുക
മോനേ ജാഡ
പച്ചയായ ജാഡ
പുച്ഛമാണ് പോടാ
ഒന്നിടഞ്ഞു നോക്കെടാ
ജാഡ
ചുറ്റുമിന്ന് അസൂയ
വലിയവർക്കുപോലുമിന്ന് ദുഃഖമാ
ജാഡ
നടനടപ്പ് ജാഡ
ചിരിചിരിപ്പ് ജാഡ
വരവ് രാജകീയമാ
ജാഡ
നല്ലവന്റെ ജാഡ
നല്ലപോലെ നാട്ടിൽ ഇന്നു പാടുക
മാറ്റ് നോക്കുവാൻ നിരത്തിടേണ്ട കല്ലുകൾ
തൂക്കി നോക്കുവാൻ തുലാസിൽ ഇല്ല കട്ടികൾ
അസ്തമിക്കുവാൻ പറഞ്ഞവർക്കു മേലെയായി
അഗ്നി തുപ്പുവാൻ തിരിച്ചു വന്ന സൂര്യനായി
വേഷ ഭൂഷാദികൾ മുഴുവനിന്നു മാറവേ
ദോഷ ദൃഷ്ടികൾക്കു മുറുമുറുപ്പ് കൂടവേ
മങ്ങി മാഞ്ഞു ഭൂതകാലം
ഇന്നിവന്റെ ഊഴം
കൺതുറന്നു കൺനിറച്ചു കാണുക
മോനേ ജാഡ
പച്ചയായ ജാഡ
പുച്ഛമാണ് പോടാ
ഒന്നിടഞ്ഞു നോക്കെടാ
ജാഡ
ചുറ്റുമിന്ന് അസൂയ
വലിയവർക്കുപോലുമിന്ന് ദുഃഖമാ
ജാഡ
നടനടപ്പ് ജാഡ
ചിരിചിരിപ്പ് ജാഡ
വരവ് രാജകീയമാ
ജാഡ
നല്ലവന്റെ ജാഡ
നല്ലപോലെ നാട്ടിൽ ഇന്നു പാടുക
Watch on YouTube
Listen on Spotify
Comments
Post a Comment