Kunjikkavil Meghame Lyrics - Aashan | Sooraj Santhosh | Johnpaul George
കുഞ്ഞിക്കവിൾ മേഘമേ
തുള്ളി തുളുമ്പാതെ നീ
പഞ്ഞിച്ചുരുൾ മാനസം
നുള്ളിക്കെടുത്താതെ നീ
വെറുമൊരു തൂവൽ കൊണ്ട് മുറിയും
ചെറുമുന നോക്കു കൊണ്ട് വിളറും
ഒരു നേർത്ത പൈതലിന്റെ മുഖമേ
വിങ്ങിപ്പിടയാതെ നീ
വെറുതെ...
വെറുതെ... ഈ നൊമ്പരമിതോ...
വെറുതെ... വിണ്ണിനാമോ
രാവിൽ പുലരാനായ്?
പൂവിനാമോ
എന്നും വിടരാനായ്?
എഴുതാപ്പുറങ്ങളിൽ
പഴിവാക്കൊരായിരം
തിരയരുതേ... നിൻ കരളിതളോ..
മൃദുലം... തരളം...
തുടരൂ... നടനം...
ഒന്നൂടെ തുടങ്ങാമിനി
വിണ്ണെത്തിപ്പിടിക്കാനിനി
ചുളിവുകളേറെ ഭംഗി പകരും
അനുഭവഗാഥ ചായമെഴുതും
ഉലയാത്ത തേജസിന്റെ മുഖമേ
ഈ മണ്ണിൻ നിധിയാണ് നീ...
Watch on YouTube
Listen on Spotify
Comments
Post a Comment