Kuthanthram Lyrics - Manjummel Boys | Sushin Shyam | Vedan

Kuthanthram Lyrics - Manjummel Boys | Sushin Shyam | Vedan

Song Name
Kuthanthram (2024)
Movie Manjummel Boys
Music Sushin Shyam
Lyrics Vedan
Singers Vedan, Sushin Shyam
ല ല ല ല ല... വിയർപ്പ് തുന്നിയിട്ട കുപ്പായം അതിൽ നിറങ്ങൾ മങ്ങുകില്ല കട്ടായം കിനാവു കൊണ്ട് കെട്ടും കൊട്ടാരം അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും ചെറിയ ഭൂമിയല്ലേ വിധിച്ചത് നമുക്ക് ഉച്ചിക്കിറുക്കിൽ നീ ഉയരത്തിൽ പറക്ക് ചേറിൽ പൂത്താലും താമര കണക്ക് ചോറു പോരെ മണ്ണിൽ ജീവിക്കാൻ നമുക്ക് കദന കഥയൊന്നും അറിയാത്ത കൂട്ടം കുരങ്ങു കരങ്ങളിലോ പൂന്തോട്ടം വയറു നിറക്കാനല്ലേ നെട്ടോട്ടം വലയിൽ ഒതുങ്ങാത്ത പരലിൻ കൂട്ടം കുരുവി കൂട്ടുംപോലെ കൂട്ടിയല്ലോ മുക്കാൽത്തുട്ട് കുതിര പോലെ പാഞ്ഞു വേണ്ടാതെല്ലാം പുല്ലുകെട്ട് കയറു വിട്ട കാള ജീവിതമോ ജെല്ലിക്കെട്ട് കണ്ണു മൂടിക്കെട്ടി ഉണ്ടാക്കുന്ന ഇരുട്ട് കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ (ല ല ല ല ല...) ഉച്ചിവെയിലത്ത് മാടു പോലെ ഉഴച്ചിട്ട് അന്തി മയങ്ങുമ്പോൾ ആടി കള്ള് കുടിച്ചിട്ട് പിച്ച വെച്ചതെല്ലാം പെരിയാറിൻ മടിത്തട്ട് കപ്പലോച്ചയല്ലോ താരാട്ടുപാട്ട് ആരു കാണുവാൻ അടങ്ങിയങ്ങ് ജീവിച്ചിട്ട് കണ്ണുനീരു പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട് തുച്ഛ ജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട് ഒടുക്കം മരിക്കുമ്പോൾ ആറടി മണ്ണ് സ്വത്ത് പിടിച്ചതെല്ലാം പുലിവാലു ഡാ കാണ്ടാമൃഗത്തിൻ്റെ തോലു ഡാ അഴുക്കിൽ പിറന്നവരാണെടാ അഴിമുഖങ്ങൾ നീന്തുന്ന ആളാടാ പകലു പറന്നങ്ങ് പോയെടാ ഇരവ് നമുക്കുള്ളതാണെടാ പദവി പണം ഒന്നും വേണ്ടാടാ ഇത് ഉരുക്ക് ഗുണമുള്ള തോലു ഡാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ പെരിയാറിൻ അരുമകളല്ലേ കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ അടയാളങ്ങൾ ഉടഞ്ഞവരല്ലേ ശ്വസിച്ചതെല്ലാം പുകപടലമല്ലേ ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
Watch on YouTube Listen on Spotify

Comments