Mathapithakkale Lyrics - Aavesham | Malayali Monkeys | MC Couper | Sushin Shyam

mathapithakkale aavesham

Song Name Mathapithakkale (2024)
Movie Aavesham
Music Sushin Shyam
Lyrics Vinayak Sasikumar, MC Couper
Singers Malayali Monkeys, MC Couper
മാതാപിതാക്കളെ മാപ്പ് ഇനിയങ്ങോട്ട് തന്നിഷ്ടക്കൂത്ത് ഉന്നം മറന്നൊരു പോക്ക് ഗുണപാഠങ്ങളോ മതിയാക്ക് ഇതെൻ പാത എൻ അധികാരം വഴിതെറ്റാനുമുണ്ട് അവകാശം സുഖ സന്തോഷമാണ് പ്രധാനം ഇനി മറ്റേതുമില്ല വിചാരം (ഹേ) പുറമതിയിനി പുനരധിവാസം അടിമുടിയൊരു പുതിയ വിലാസം തനിനിറമെടുതണിയണ നെഞ്ചേ കാട്ടു തോന്ന്യാസം കിതകിതക്കണു പിടക്കണ ശ്വാസം ചെവികളിലിനി അരുതുപദേശം തനിനിറമെടുതണിയണ നെഞ്ചേ കാട്ടു തോന്ന്യാസം കട്ട പാച്ചിലാണടി പതറുകയില്ല നേടി സ്വാതന്ത്ര്യം മൂക്കിൻ താഴെ വന്നൊരു ചെറുപൊടിമീശയിൽ ആത്മവിശ്വാസം കാണും കണ്ണുകൾക്കിത് ഹാസ്യം ചിലനേരം ആഭാസം അവിവേകമാണിനി ലക്ഷ്യം അവതാളമാക്കാം മൊത്തം ഈ കൊടുങ്കാറ്റിലു വിറകുകൾ അനവധി വിടുവാ പിരപ്പെടുപ്പിന്റെ ഉടമ്പടി വരവായി കടലിളകിയ കണക്കിനി തുടലൊടിഞ്ഞവർ സടകുടഞ്ഞിതുവഴി ഉടയണം പൊട്ടിച്ചിതറണം ഇരുമ്പഴി ചോരതിളപ്പിന്റെ ഇളക്കങ്ങൾ മുറക്കിനി പടവുകൾ പുതു പതിവുകൾ നിരവധി തുണയായി പുതുപടയുടെ കുളമ്പടി പുറമതിയിനി പുനരധിവാസം അടിമുടിയൊരു പുതിയ വിലാസം തനിനിറമെടുതണിയണ നെഞ്ചേ കാട്ടു തോന്ന്യാസം കിതകിതക്കണു പിടക്കണ ശ്വാസം ചെവികളിലിനി അരുതുപദേശം തനിനിറമെടുതണിയണ നെഞ്ചേ കാട്ടു തോന്ന്യാസം പടയൊരുക്കം പിരിമുറുക്കം തടിമിടുക്കല്ല കൊടും ഐക്യം പുത്തനടവുകൾ തുടർപഠനം ഇത് അടിയറവിൻ ഖബറടക്കം കണ്ടക ശനിയുടെ കളികൾ ഇടംകണ്ണിലു പതിയുമ്പോ വലിയാം തലവിധിയുടെ വഴിയിൽ തട്ടി ഒരഞ്ഞിട്ടത് അറിയുമ്പോ ചൊറിയാം കാതോർക്കാം ഈ തൂണിലും തുരുമ്പിലും ഇരിക്കുന്ന മുഴക്കങ്ങൾ കേൾക്കാം വാ നോക്കാം കൈകൂപ്പി പിടിച്ചിട്ടു ഒടുക്കത്തിൽ കരുക്കൾ നീക്കാം തപ്പി തടഞ്ഞൊരു വിധത്തിലു കരക്കെത്തി എരിതീ പിന്നെ പൊടുന്നനെ വറച്ചട്ടി വട്ടിപ്പലിശക്ക് കിട്ടും ഉച്ചമയക്കത്തിൽ ഞെട്ടിത്തരിച്ചപ്പോ കഴുത്തിലു കരിക്കത്തി പകലിൻ തെളിവിൽ വരിയായി തുഴയാം ഇരവിൻ മറവിൽ പുഴുവായ് ഇഴയാം പൊരിയും വെയിലിൽ നരിയായി അലയാം അറിയാ വഴിയിൽ ഇരയായി പതറാം മാതാപിതാക്കളെ മാപ്പ് ഇനിയങ്ങോട്ട് തന്നിഷ്ടക്കൂത്ത് ഉന്നം മറന്നൊരു പോക്ക് ഗുണപാഠങ്ങളോ മതിയാക്ക് ഇതെൻ പാത എൻ അധികാരം വഴിതെറ്റാനുമുണ്ട് അവകാശം സുഖ സന്തോഷമാണ് പ്രധാനം ഇനി മറ്റേതുമില്ല വിചാരം
Watch on YouTube Listen on Spotify

Comments