.jfif)
Angu Vaana Konilu Lyrics in Malayalam
അങ്ങ് വാന കോണില്
മിന്നി നിന്നൊരമ്പിളി
അമ്പിളിക്കലയ്ക്കുള്ളില്
ചോര കൺമുയൽ
ഇങ്ങു നീല തുരുത്തില്
നീർപ്പരപ്പിൽ നിഴലിടും
അമ്പിളിക്കലയ്ക്കുള്ളില്
ആമ കുഞ്ഞനോ
ആമ കുറുമ്പനന്ന്
നെഞ്ചത്ത് വെറ്റിലച്ചെല്ലവുമായി
താനേ വലിഞ്ഞു കേറി
തുരുത്തിൽ എങ്ങോ പതുങ്ങിയല്ലോ
താര കൊളുത്തുള്ളോരാ
ചേലൊക്കും വെറ്റിലച്ചെല്ലത്തിലോ
ഭൂമിയപ്പാടെ മൂടും
അത്രയും വെറ്റിലയിട്ടു വെയ്ക്കാം
കുഞ്ഞിളം വാവേ
കഥ കേട്ടു മെല്ലെ
മിഴി പൂട്ടി മാറിൻ ചൂടിൽ
ഉറങ്ങു, ഉറങ്ങു
പൊന്നെ തളരാതെ
ഓമൽ ചിരിയോടെ
കൊഞ്ചി കളിയാടി വളരു, വളരു
ഉം, ഉം
ഉറങ്ങു, ഉറങ്ങു
ഉം, ഉം
ഉറങ്ങു, ഉറങ്ങു
ആ-ആ, ഏ-ഏ
നീ നടന്നു പോകുമാ
നീണ്ടു നീണ്ട പാതയിൽ
കൈവിരൽ പിടിക്കുവാൻ
കൂടെയാരിനി
ആ-ആ
എതിരെ നിന്നതേതുമേ
താനെയങ്ങു നീക്കുവാൻ
ചാലു തീർത്തുമെത്തുമേ നീരൊഴുക്കുകൾ
തൊട്ടു തലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റിടുവാൻ
ആകാശ നക്ഷത്രങ്ങൾ
ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
മൂടുന്നിരുട്ടകറ്റാൻ
തീയെന്നും മുന്നിൽ തെളിഞ്ഞുണരും
നീയെന്ന വിത്തെടുത്ത്
മണ്ണൊരു കാടാക്കി മാറ്റി തരും
കുഞ്ഞിളം വാവേ
കഥ കേട്ടു മെല്ലെ
മിഴി പൂട്ടി മാറിൻ ചൂടിൽ
ഉറങ്ങു, ഉറങ്ങു
പൊന്നെ തളരാതെ
ഓമൽ ചിരിയോടെ
കൊഞ്ചി കളിയാടി വളരു, വളരു
ഉയർന്നു വാ, ഉയർന്നു വാ
തടകളെ നീ ഉടച്ചു വാ
ഉയർന്നു വാ, ഉയർന്നു വാ
ഉലകിതേ നീ ജയിച്ചു വാ
Angu Vaana Konilu Manglish Lyrics
Angu vaana konilu
Minni ninnorambili
Ambilikalakkullilu
Chora-kan muyal
Ingu neela thuruthilu
Neer parappil nizhalidum
Ambilikalakkullilu
Aama kunjano
Aama kurumbanannu
Nenjathu vettila chellavumaayi
Thaane valinju keri
Thuruthil engo pathungiyallo
Thara koluthullora
Chelokkum vettila chellathilo
Bhoomiyappaade moodum
Athrayum vettilayittu vekkam
Kunjilam vaave
Kadha kettu melle
Mizhi poottu maarin choodil
Urangu, urangu
Ponne thalaraathe
Omal chiriyode
Konji kaliyadi valaru, valaru
Hmm, hmm
Urangu, urangu
Hmm, hmm
Urangu, urangu
Aa-aa, eh-eh
Nee nadannu pokuma
Neendu neenda paathayil
Kaiviral pidikkuvaan
Koodeyaarinii
Aa-aa
Ethire ninnathethume
Thaneyangu neekkuvan
Chaalu theerthumethume neerozhukkukal
Thottu thalodikondu kaattille nombaram mattiduvaan
Aakaasha nakshathrangal
Dikkellaam thettathe kattitharum
Moodunniruttakattaan
Theeyennum munnil thelinjunarum
Neeyenna vitheduthu
Mannoru kaadakki matti tharum
Kunjilam vaave
Kadha kettu melle
Mizhi poottu maarin choodil
Urangu, urangu
Ponne thalaraathe
Omal chiriyode
Konji kaliyaadi valaru, valaru
Uyarnnu vaa, uyarnnu vaa
Thadakale nee udachu vaa
Uyarnnu vaa, uyarnnu vaa
Ulakithe nee jayichu vaa
Comments
Post a Comment