Marpapa Song Lyrics (മാർപ്പാപ്പ) - Marco | Baby Jean & Saeed Abbas

Marpapa Song Lyrics (മാർപ്പാപ്പ) - Marco | Baby Jean & Saeed Abbas
Song Name Marpapa (Oan Ninte Marpapa)
Movie Marco (2024)
Music & Lyrics Saeed Abbas & Vinayak Sasikumar
Lead Vocals Baby Jean, Saeed Abbas

Marpapa Lyrics in Malayalam

അടങ്ങാത്ത സൂര്യൻ അതിരില്ലാ കൈകൾ കലിതുപ്പും കണ്മുന്നിൽ പോയ്പെട്ടാൽ നീ ചാമ്പൽ അടരാടാൻ നിക്കണ്ട അലമ്പാക്കാൻ നോക്കണ്ട ഇടഞ്ഞാലോൻ തരും നിന്റെ പതിനാറിൻ ഉപ്പുകഞ്ഞി കുർബാന കൂടണ്ട, ഓൻ നിന്റെ മാർപ്പാപ്പ ഒത്താശെലെത്തണ്ട, നിൻ അന്ത്യ കൂദാശ അപരാധം താങ്ങുകില്ല, പാപം പൊറുക്കുകില്ല ക്ഷമയെന്ന വാക്കിവന്റെ, കിതാബിൽ ഇല്ല ഇല്ല വല്ലാണ്ട് കോർക്കണ്ട നിന്റെ വായ്ത്താളം ഒത്തണ്ട വഴി തടയാനോ പോരണ്ട ഹരം പെറപ്പുകൾ എടുക്കണ്ട തനി പകർപ്പാക്കാൻ നോക്കണ്ട ഇതു മിനുക്കണ്ട തേക്കണ്ട ഇനി പിൻവാതിൽ മുട്ടണ്ട പിൻകുത്തു കുത്തണ്ട വെടക്കാക്കാൻ നിക്കണ്ട ഓൻ നിന്റെ മാർപ്പാപ്പ ഓൻ നിന്റെ മാർപ്പാപ്പ ഓൻ നിന്റെ മാർപ്പാപ്പ ഓൻ നിന്റെ മാർപ്പാപ്പ ഇതു ഭയത്തിനും ഭയമുള്ളൊരാള് പോർ വെറികൊണ്ട് ചിരിക്കണ ഭ്രാന്ത് നടുക്കടലില് ഭരിക്കണ സ്രാവ് കൊടുങ്കാറ്റാലും കെടാത്ത പോക്ക് ചുടുമിരുമ്പിന്റെ കാണാക്കുളള മേക്കു നീ മേക്കിട്ടു കേറല്ലെ മാറു കൊടുംശരംവിട്ടാ തറക്കണ നോക്കു അതു കുത്താണ്ടു കൊല്ലാണ്ടു നോക്കു അദ്ധ്യായം ഒന്ന്, ഇവൻ തൊട്ടാലോ പൊന്ന് അദ്ധ്യായം രണ്ട്, ഇവൻ അസുരന്റെ കൊമ്പ് അദ്ധ്യായം മൂന്ന്, തല കൊയ്താലോ പാങ്ങ് അദ്ധ്യായം നാല്, കര വിറക്കുന്ന പേരു വല്ലാണ്ട് മൂക്കണ്ട ചാടി മുട്ടോളം എത്തണ്ട തടി കേടാക്കാൻ കാക്കണ്ട പട പുറപ്പെടാൻ മുതിരണ്ട നില മറന്നാരും തുള്ളണ്ട നിലം പരിശാക്കും നോക്കണ്ട ഈ ചൂണ്ടലു കൊത്തണ്ട കൺകെട്ടു കെട്ടണ്ട ആപ്പീസു പൂട്ടണ്ട ഓൻ നിന്റെ മാർപ്പാപ്പ ഓൻ നിന്റെ മാർപ്പാപ്പ ഓൻ നിന്റെ മാർപ്പാപ്പ ഓൻ നിന്റെ മാർപ്പാപ്പ

Comments