Manushyan Song Lyrics - Patriot | Mammootty | Sushin Shyam | Vinayak Sasikumar

Song Name Manushyan (മനുഷ്യൻ)
Movie Patriot
Music Sushin Shyam
Lyrics Vinayak Sasikumar
Vocals Mammootty, Shakthisree Gopalan

Manushyan Lyrics in Malayalam

അപരിചിത വനിക്കെ അപരിചിത വനിക്കെ ചുവരുകളെ മറന്നുപോയ ഒരു മുറിയിൽ നിന്നാണ് അയാൾ സംസാരിക്കുന്നത്. ഓരോ ഉപരിതലവും ഒരു ജീവിയാണത്രേ, ഓരോ നിശബ്ദതയും സംഭരിക്കപ്പെടുന്നത്രേ. ലോകത്തെ നോക്കാനാണ് അയാൾ ജനാലകൾ കണ്ടുപിടിച്ചത്. അപരിചിത വനിക്കെ ഇപ്പോൾ ജനാലകൾ ആണത്രേ അയാളെ നോക്കുന്നത് അതിലൂടെ കയറി വരുന്ന കാറ്റ് വിയർപ്പിനോടപ്പം അയാളുടെ രഹസ്യങ്ങളും ഒപ്പുന്നുണ്ടത്രേ. അയാളുടെ പേര്... മനുഷ്യൻ. ഒരു മുറിയിലെ ചിരി മറ്റൊരു വീട്ടിലെ വിനോദം ഒരു മുറിയിലെ കരച്ചിൽ മറ്റൊരു മുറിയിലെ വാർത്ത നിങ്ങളുടെ മനസ്സും മനസ്സിലിരിപ്പും ആരുടെയോ മേശ പുറത്തെ ഒരു തുറന്ന ഫയൽ. നിഴലുകൾ വിപണിയിൽ ആയിരുന്നുവോ ? ചിന്തകളും അളക്കപ്പെടുകയായിരുന്നുവോ? യന്ത്രങ്ങൾ തന്ത്രങ്ങൾ ആയിരുന്നുവോ ? അപരിചിത വനിക്കെ... ഭ്രമ വനിക്കെ... വരവായോ? തീയാണെന്നറിയ... ശലഭങ്ങൾ വീണെരിയാൻ? മുറി മുറിയായിരുന്നില്ലത്രേ, ഒരു ഫാമിന്റെ അറയായിരുന്നത്രേ. ആർക്കോ കറന്നെടുക്കാൻ, കറവ വറ്റുമ്പോൾ അറുത്തെടുക്കാൻ. ഡിസ്റ്റോപ്പിയൻ അനിമൽ ഫാം അല്ല. അയാളും അയാളെ പോലെയുള്ള പലരും... നിങ്ങളും ഞാനും ഒക്കെ കഴിയുന്ന യഥാർത്ഥ മനുഷ്യ ഫാം.

Comments